സ്വകാര്യ ബസ്സും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. എം.സി റോഡില്‍ നിന്നും നീണ്ടൂര്‍ റോഡിലേക്കുള്ള ലിങ്ക് റോഡില്‍ കണ്ണാറമുകള്‍ ഭാഗത്താണ് ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായത്. ആക്ടിവ സ്‌കൂട്ടര്‍ യാത്രക്കാരനായ ഏറ്റുമാനൂര്‍ സിയോണ്‍ ജംഗ്ഷന്‍ സ്വദേശിയാണ് അപകടത്തില്‍ പെട്ടത്. നീണ്ടൂര്‍ ഭാഗത്തു നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ യുവാവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിങ്ക് റോഡില്‍ നിന്നും കയറിച്ചെല്ലുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ് അപകട കാരണമാകുന്നത്. ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാണ് വാഹന യാത്രക്കാരുടെയും ആവശ്യം.





0 Comments