തേനീച്ച കൃഷിആദായകരമാണന്നും കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും 'കേരള ഗ്രോ ' എന്ന സര്‍ക്കാര്‍ ബ്രാന്റില്‍ വിപണന സാധ്യത ഉറപ്പാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ തേന്‍ അനുദിന ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ബ്രഡും ദോശയുമൊക്കെ തേന്‍ ചേര്‍ത്ത് കഴിക്കാന്‍ മലയാളി ശീലിക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നബാര്‍ഡിന്റെ അംഗീകാരത്തോടെ പാലായില്‍ രൂപീകരിച്ച പാലാ ഹരിതം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷകരില്‍ നിന്ന് തേന്‍ സംഭരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഹൗസിങ്ങ് ബോര്‍ഡ് ചെയര്‍മാനാകും വരെ താനൊരു ചെറുകിട തേനീച്ചകര്‍ഷകനായിരുന്നെന്നും 800 പെട്ടികളുള്ള ചെറുതേന്‍ കര്‍ഷകനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അടുത്ത കാലത്ത് പരിചയപ്പെട്ടതായും ജില്ലാ പോലീസ് മേധാവിക്കുള്ളതിലും വരുമാനമുണ്ടാക്കാന്‍ തേനീച്ചകര്‍ഷകനായ സാധാരണ പോലീസുകാരന് സാധിക്കുന്നതായും മന്ത്രി പറഞ്ഞു. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പി.എസ്.ഡബ്ലിയു. എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , ഹരിതം കമ്പനി ചെയര്‍മാന്‍ തോമസ് മണ്ഡപത്തില്‍, എഫ്.പി.ഒ. ഡി വിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


.webp)


0 Comments