Breaking...

9/recent/ticker-posts

Header Ads Widget

മണിമലക്കാവ് ദേവീക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികവും, തിരുവുത്സവത്തിനും തുടക്കമായി.



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ വാര്‍ഷികവും, തിരുവുത്സവത്തിനും തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം മാളികപ്പുറം സിനിമയിലെ ബാലതാരം കുമാരി ദേവനന്ദന നിര്‍വ്വഹിച്ചു. ഈ വര്‍ഷം ചൈനയില്‍ നടക്കുന്ന ഏഷ്യാകപ്പ് സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ ലഭിച്ച ദേവു കെ സുരേഷിനെ ചടങ്ങില്‍ അനുമോദിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ് നിര്‍വ്വഹിച്ചു. ചികിത്സാ സഹായ വിതരണം ഏറ്റുമാനൂര്‍ നഗരസഭ പ്രതിപക്ഷനേതാവ് ഇ.എസ് ബിജു നിര്‍വ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ്, സതീശന്‍ കെ.ആര്‍, അനുഗ്രഹ് പി.ആര്‍, മണി തൃക്കോതമംഗലം, മുരളി, രതീഷ്, സൂരജ് കൃഷ്ണന്‍, പ്രേംകുമാര്‍, ഷിബു, അജിത്കുമാര്‍, ബൈജുമോന്‍, കെ.കെ വിജയന്‍, വി.കെ ബിജു, അമ്പിളി തുടങ്ങിയവര്‍സംസാരിച്ചു.





Post a Comment

0 Comments