പുന്നത്തറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും, ദേശപ്പറ വഴിപാടും മേയ് 10 മുതല്‍ 14 വരെ നടക്കും. ക്ഷേത്ര ചടങ്ങുകള്‍, കലാപരിപാടികള്‍ എന്നിവയോടെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. പത്താമത് പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ഭക്തര്‍ സമര്‍പ്പിച്ച ശ്രീബലി ബിംബം മേയ് ഏഴാം തീയതി മാന്നാറില്‍ നിന്നും രഥ ഘോഷയാത്രയായാണ് കൊണ്ടുവരുന്നത്. വൈകുന്നേരം അഞ്ചിന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം മൈതാനിയില്‍ രഥഘോഷയാത്ര എത്തുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മാടപ്പാട്, തണ്ടുവള്ളി, കറ്റോട്, കക്കയം കാണിക്ക വഞ്ചി, കണ്ണംപുര എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. 10-ന് രാവിലെ എട്ടിന് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍പ്പ പൂജ നടക്കും.വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര ബാലതാരം ദേവനന്ദ നിര്‍വഹിക്കും. നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, പ്രിയ സജീവ് തുടങ്ങിയവര്‍ പ്രസംഗിക്കും ചികിത്സാ സഹായ വിതരണവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടക്കും. 11, 12, 13 ദിവസങ്ങളില്‍ വീടുകളിലെത്തി പറയെടുപ്പ് നടക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ദേവീക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു ആലക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജര്‍ ദിനേശന്‍ പുളിക്കപറമ്പില്‍, മോഹനന്‍ ആലയ്ക്കല്‍, ധനൂപ് മുല്ലൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവാഘോഷ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.





0 Comments