പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാളാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. തിരുനാളിനോടനുബന്ധിച്ചു നടന്ന വച്ചൂട്ടില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഞായറാഴ്ച വിറകിടീല്‍ ചടങ്ങിനു ശേഷം പന്തിരുനാഴി പുറത്തെടുത്ത് കെടാവിളക്കില്‍ നന്നും അഗ്‌നി പകര്‍ന്നാണ് വച്ചൂട്ടിനുള്ള ഒരുക്കങ്ങള്‍ നടന്നത്. വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് ആദ്യ ചോറൂട്ടും നടന്നു. ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷമാണ് വച്ചൂട്ട് നടന്നത്. ഉച്ചകഴിഞ്ഞ് 2 ന് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ച വിളമ്പും നടന്നു.





0 Comments