ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. സാമൂഹ്യരംഗത്തും, വിവര സാങ്കേതിക രംഗത്തും ലോകത്തിനു മുന്‍പില്‍ വികസന വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ്ഗാന്ധി എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ . പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോ റോയി പോന്നാറ്റില്‍ അധ്യക്ഷത വഹിച്ചു. യു. ഡി. എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ്, ബ്ലോക്ക് പ്രസിഡന്റ് കെ. ജി.ഹരിദാസ്, ഭാരവാഹികളായ ടി. എസ്. അന്‍സാരി, പി. വി. മൈക്കിള്‍, സജി തടത്തില്‍, ഹരികുമാര്‍ മാന്നാനം, ജോസ് അമ്പലക്കുളം, ജോജോ ആട്ടയില്‍, ജോസഫ് ചാക്കോ എട്ടുകാട്ടില്‍, ജൂബി ഐക്കരക്കുഴി, സജി ജോസഫ്, ബിബിന്‍ വത്സന്‍, ജെയിംസ് തോമസ്, രാജന്‍ ചൂരക്കുളം, ഷിമി സജി, വിഷ്ണു ചെമ്പുണ്ടവള്ളി എന്നിവര്‍ പ്രസംഗിച്ചു. കേരളാ സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവായ ജോജോ ആ ട്ടയിലിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍.എആദരിച്ചു.





0 Comments