രാമപുരം ചിറകണ്ടത്ത് കുറുക്കന്റെ അക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ചിറകണ്ടം, ഏഴാച്ചേരി, ചക്കാമ്പുഴ മേഖലകളില്‍ രാവിലെ 6 മണിയോടെയാണ് കുറുക്കന്‍ ഇറങ്ങി ആളുകളെ കടിച്ചു പരിക്കേല്‍പിച്ചത്. നടുവിലാമാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുമ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുമ്പള്ളില്‍ ജൂബി എന്നിവരെയാണ് കുറുക്കന്‍ അക്രമിച്ചത്. നടുവിലാംമാക്കല്‍ ബേബിയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരല്‍ ഭാഗികമായി കുറുക്കന്‍ കടിച്ചെടുത്തു. മുഖത്തും കടിയേറ്റിട്ടുണ്ട്. രാവിലെ 6 മുതലായിരുന്നു കുറുക്കന്റെ അക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളില്‍ ജോസിനെ ആക്രമിച്ച ശേഷം കുറുക്കന്‍ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. സമീപകാലത്ത് കുറുക്കനും മറ്റ് വന്യ ജീവികളും നാട്ടിലിറങ്ങി ജനങ്ങളെ അക്രമിക്കുന്ന സാഹചര്യം ആശങ്കക്കിടയാക്കുകയാണ്.





0 Comments