രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രൊജക്ടുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ബി.എസ്സ്.സി., എം.എസ്സ്.സി. ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊജക്ടുകള്‍ വെള്ളിയാഴ്ച കോളേജ് സെമിനാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. സ്മാര്‍ട്ട് ഫ്‌ളഷര്‍ ( സ്മാര്‍ട്ട് ഓട്ടോമേറ്റഡ് ടോയിലറ്റ് ക്ലീനിങ് സിസ്റ്റം ), സ്മാര്‍ട്ട് അനൗണ്‍സ്മെന്റ് സിസ്റ്റം, സ്മാര്‍ട്ട് ബോര്‍ഡ്, സ്മാര്‍ട്ട് സോളാര്‍ ട്രാക്കര്‍, ഓട്ടോമാറ്റിക് കോളേജ് ബെല്‍, ഹ്യൂമനോയ്ഡ് റോബോട്ടിക് സിസ്റ്റം, ഓട്ടോമാറ്റിക് ടൈം കീപ്പര്‍ (സ്മാര്‍ട്ട് ഡസ്റ്റ് ബിന്‍, ലാന്‍ഡ് സ്ലൈഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെതര്‍ സ്റ്റേഷന്‍, സ്മാര്‍ട്ട് ഐ.സി ടെസ്റ്റര്‍, ക്യു ബക്കറ്റ് തുടങ്ങിയ പ്രൊജെക്ടുകളാണ് അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികളായ ആനന്ദ് എസ്, ആദര്‍ശ്, ജോഷ്വാ, അരവിന്ദ് വേണുഗോപാല്‍, ജെസ്വിന്‍, അരവിന്ദ് ജെ , മനു സിബി, ക്രിസ്റ്റി ജോസഫ്, ജോബിന്‍ കെ ജയിംസ് , മനു മോഹന്‍, അജിത്, വിപിന്‍, അനന്ദു ഉണ്ണി, ഗോകുല്‍ ഇ.ജി, ക്രിസ്റ്റോ, ടോണി എന്നവരുടെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്. കോളേജിലെ ഐ.ഇ.ഡി.സി സെന്ററുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ സംരംഭകരേയും, നൂതന ആശയങ്ങള്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെയും കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് മേധാവി അഭിലാഷ് വി, ഐ.ഇ. ഡി.സി നോഡല്‍ ഓഫിസര്‍ ലിജിന്‍ ജോയി എന്നിവര്‍ അഭിനന്ദിച്ചു.





0 Comments