Breaking...

9/recent/ticker-posts

Header Ads Widget

കുറുക്കന്റെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികില്‍സ നല്‍കണമെന്ന് സജി മഞ്ഞക്കടമ്പില്‍



കുറുക്കന്റെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികില്‍സ നല്‍കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ കുറുക്കന്റെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നത് തടയാന്‍ സര്‍ക്കാരും ഫോറസ്റ്റ് അധികൃതരും നടപടി സ്വീകരിക്കണമെന്നും, ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുവാനുള്ള നിയമ ഭേദഗതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കണമെന്നും സജി അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം വരുംനാളുകളില്‍ മനുഷ്യന് നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുമെന്നും സജി പറഞ്ഞു. പരുക്ക് പറ്റിയവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പന്‍.





Post a Comment

0 Comments