പാലായില്‍ റേഷന്‍ ഡിപ്പോയിലെ ചുമട്ടു തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജനുവരി മാസത്തില്‍ റേഷന്‍ ഡിപ്പോ കുറവിലങ്ങാട്, ആണ്ടൂര്‍, വള്ളിച്ചിറ, ഗോഡൗണുകളില്‍ കയറ്റി ഇറക്ക് ജോലി നടത്തിയ തൊഴിലാളികള്‍ ലഭിക്കാനുള്ള ഒന്നര ലക്ഷം രൂപ നാളിതു വരെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കെ.ടി.യു.സി (എം), സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ നേതാക്കന്മാരായ ജോസ് കുട്ടി പൂവേലില്‍, പി.സി രാജു, മനീഷ് റ്റി.കെ, രവി എം.കെ എന്നിവര്‍ അറിയിച്ചു.





0 Comments