കുറവിലങ്ങാട് പാറ്റാനി ജംഗഷന്‍ മുതല്‍ കുരിയം വരെ കനാലിന്റെ തീരത്തു കൂടിയുള്ള റോഡിന്റെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മൈത്രി നഗര്‍ റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ട് കിലോമീറ്റര്‍ റോഡിന്റെ ഇരു വശങ്ങളിലും ചെടികള്‍ നട്ടു കൊണ്ട് നടത്തുന്ന സൗന്ദര്യവല്‍ക്കരണത്തിന്റെ ഉദ്ഘാടനം, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വഹിച്ചു. കനാല്‍ റോഡിന് മൈത്രി നടപ്പാത എന്ന് നാമകരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി സജീവ്, പഞ്ചായത്ത് മെമ്പര്‍ ബേബി തൊണ്ടാംകുഴി, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ. രാജീവ്, സെക്രട്ടറി ജോയ് തോമസ് ആനിത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ ചെടികളും കുറവിലങ്ങാട് ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും വാങ്ങിച്ച ചെടികളുമാണ് റോഡിന്റെ നട്ടുപിടിപ്പിച്ചത്. ശ്രമദാനത്തില്‍ 30 ഓളം അംഗങ്ങള്‍പങ്കെടുത്തു


.webp)


0 Comments