കണമലയില്‍ നാട്ടുകാര്‍ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താല്‍പര്യക്കാരുടെ സമരമെന്ന് ആക്ഷേപിച്ച വനം മന്ത്രി ശശീന്ദ്രനും , ഈ പ്രസ്ഥാവനയെ ന്യയികരിച്ച സ്ഥലം എംഎല്‍എ സെബാസ്റ്റന്‍ കുളത്തിങ്കലും കണമല നിവാസികളോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കെ സി ബി സി കര്‍ഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയുള്ള വനംമന്ത്രിയുടെ ഭീഷണിയെ അര്‍ഹിക്കുന്ന അവജ്ഞയോടെ സമര മുഖത്തുള്ള കര്‍ഷകര്‍ തള്ളിക്കളയുമെന്നും സജി പറഞ്ഞു.
ഈ ദാരുണ സംഭവത്തിന്റെ പേരില്‍ ഏത് തരം സമരം സംഘടിപ്പിച്ചാലും ആ സമരത്തെ പുച്ഛിക്കുന്ന നിലപാട് കൃഷിക്കാരോടുള്ള വെല്ലുവിളിയാണെന്നും സജി കുറ്റപ്പെടുത്തി.





0 Comments