Breaking...

9/recent/ticker-posts

Header Ads Widget

വന്യജീവി ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സജി മഞ്ഞക്കടമ്പില്‍



കാട്ട്‌പോത്തിന്റെ അക്രമത്തില്‍ അതി ദാരുണമായി കൊലചെയ്യപ്പെട്ട കണമല നിവാസികളായ ചാക്കോ പുറത്തേല്‍, തോമസ് പ്ലാവനാക്കുഴി എന്നീ ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും,  ഈ പ്രദേശത്ത് സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാകുന്നത് തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ ചെറുക്കാനുള്ള അവകാശം കൃഷിക്കാര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നും  സജി  ആവശ്യപ്പെട്ടു. പ്രാണരക്ഷാര്‍ത്ഥം മനുഷ്യന് മനുഷ്യനെ ചെറുക്കുവാനുള്ള അധികാരമുള്ള നാട്ടില്‍ പ്രാണരക്ഷാര്‍ത്ഥം മനുഷ്യന് മൃഗങ്ങളെ ചെറുക്കാന്‍ അവകാശമില്ലാത്തത് കിരാത നിയമമാണെന്നുംസജിപറഞ്ഞു.




Post a Comment

0 Comments