പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. പാമ്പാടി വെള്ളൂര്‍ പായിപ്ര വീട്ടില്‍ സാംമോന്‍ എം.സക്കറിയ (43) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 തീയതി രാത്രി പത്തുമണിയോടെ ഇയാള്‍ തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതായി ഭാര്യ പാമ്പാടി സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് മൂക്കിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഇവിടെ നിന്നും ഇയാളെ പിടികൂടുയുമായിരുന്നു. ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതക കേസ് നിലവിലുണ്ട്.പാമ്പാടി സ്റ്റേഷന്‍ എസ്.എച്ച്.ഒ സുവര്‍ണ്ണകുമാര്‍, എസ്.ഐ ലെബിമോന്‍, ശ്രീരംഗന്‍,സി.പി.ഓ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





0 Comments