കാണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് തോമസ് ചാഴിക്കാടന്‍ എം.പി അനുവദിച്ച സ്‌കൂള്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം തോമസ് ചാഴിക്കാടന്‍ എം. പി നിര്‍വഹിച്ചു. സാധാരണക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക പശ്ചാത്തലവും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനും വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നു തോമസ് എംപി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി കഠിനാധ്വാനം നടത്തുന്ന അധ്യാപകരുടെ സേവനം പ്രശംസനീയമാണന്നും എംപി അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്ക്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കണക്കാരി അരവിന്ദാക്ഷന്‍, വിജി അനില്‍കുമാര്‍, എസ് എം സി ചെയര്‍മാന്‍ ജയപ്രകാശ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, പിടിഎ വൈസ് പ്രസിഡണ്ട് ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. 16 ലക്ഷം രൂപയാണ് വാഹനം വാങ്ങുന്നതിനായി എംപി അനുവദിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഇതിന്റെ പ്രവര്‍ത്തന ചിലവ് വഹിക്കുക. ഈ ഫണ്ട് കണ്ടെത്തുന്നതിനായി സ്‌കൂള്‍ തുറന്നശേഷം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുവാനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.


.webp)


0 Comments