ളാലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിത്ത് സൈഡ് വില്‍ നല്‍കിയത്. 6 ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ വിതരണം തോമസ് ചാഴികാടന്‍ MP നിര്‍വഹിച്ചു. ബ്ലോക്ക് കോമ്പൗണ്ടില്‍ പുതുതായി പണി തീര്‍ന്ന ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും എം.പി നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍,. ജോസ് മോന്‍ മുണ്ടക്കല്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിസമ്മ ബോസ്, ജോസ് തോമസ് ചെമ്പകശ്ശേരി, . അനില മാത്തുക്കുട്ടി, മെമ്പര്‍മാരായ ബിജു പി.കെ. സെബാസ്റ്റ്യന്‍ കെ.എസ്. ലാലി സണ്ണി ഷിബു പൂവേലില്‍, ജെസ്സി ജോര്‍ജ്ജ്, . ജോസി ജോസഫ്, റൂബി ജോസ്, ഷീലാ ബാബു. സെക്രട്ടറി ഭാഗ്യരാജ് കെ.ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


.webp)


0 Comments