ഏറ്റുമാനൂര്‍ ടൗണ്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന ശില്പശാല വൈഭവ് സംഘടിപ്പിച്ചു. കരയോഗം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്പശാല വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഷാജി വി നായര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് വ്യക്തിത്വത്തിന്റെ വിവിധ തലങ്ങള്‍, വൈകാരിക ബൗദ്ധികത എന്ന വിഷയത്തിലും വ്യക്തിത്വ വികസനത്തില്‍ സംഗീതത്തിന്റെയും കലയുടെയും പ്രസക്തി എന്ന വിഷയത്തില്‍ മോക്ഷ സ്‌കൂള്‍ ഓഫ് മ്യൂസിക് ഡയറക്ടര്‍ ജയ്‌സണ്‍ ജെ നായരും, സാംസ്‌കാരിക അവബോധവും നവോത്ഥാന നായകന്മാരും എന്ന് വിഷയത്തില്‍ കാഥികന്‍ മീനടം ബാബുവും, ക്രീയാത്മകമായ ആശയവിനിമയം എന്ന വിഷയത്തില്‍ ട്രെയിനര്‍ അഞ്ജന എം എന്നിവരും ക്ലാസ്സുകള്‍ നയിച്ചു. കരയോഗം ഭാരവാഹികളായവി. എന്‍.കേശവന്‍ നായര്‍, വി.കെ രാമദാസ്, ബാലസമാജം പ്രസിഡണ്ട് ദേവിക സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ പ്രഭാഷണകല, ടൈം മാനേജ്‌മെന്റ്, നിയമ അവബോധനം, സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍ എന്നീ വിഷയങ്ങളില്‍ ശില്പശാല നടക്കും.





0 Comments