ലോക മാതൃദിനത്തിന്റെ ഭാഗമായി എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ അമ്മമാര്‍ പങ്കെടുത്ത ഫാഷന്‍ ഷോയുമായി എസ്.എച്ച്. മെഡിക്കല്‍ സെന്ററി ലെ മാതൃദിനാഘോഷം കൗതുകകാഴ്ചയായി. ഫാഷന്‍ ഷോയില്‍ പ്രായഭേദമെന്യേ അമ്മമാര്‍ പങ്കെടുക്കുകയും, അവരുടെ നിലപാടുകളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ റാമ്പ് വാക്ക് നടന്നു. ഡ്രസിംഗ് സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ്, ഔട്ട്‌ലുക്ക് എന്നിവ വിലയിരുത്തിക്കൊണ്ടാണ് ഫാഷന്‍ കോണ്ടസ്റ്റ് നടന്നത് എന്‍.സി.എസ്. വസ്ത്രം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രിന്‍സി അലന്‍, ആര്‍ട്ടിസ്റ്റ് & ഡിസൈനര്‍ ധ്വനി ജോജോ വെള്ളുകുന്നില്‍, എസ്.എച്ച്. എച്ച്.ആര്‍ ഹെഡ് പ്രഭ മേരി എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം ആമുഖപ്രസംഗം നടത്തി. മത്സരത്തില്‍ എസ്.എച്ച് മെഡിക്കല്‍ സെന്ററിലെ ഡര്‍മട്ടോളജിസ്റ്റ് ഡോ. അനീഷ ജോസഫ്, ആതിര കെ ചന്ദ്രബാബു, ലില്‍ ജെറോം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. എന്‍.സി.എസ്. വസ്ത്രം, ജോസ്‌കോ ജ്വല്ലേഴ്‌സ്, പുളിമൂട്ടില്‍ സില്‍ക്സ്, എം.കെ. ടാറ്റാ മോട്ടോര്‍സ്, ബദിരിയ മൊബൈല്‍സ്, വൈബ് ബ്യൂട്ടി സലൂണ്‍, വൈ.ഡബ്ല്യൂ.സി.എ. കളത്തിപടി എന്നിവര്‍ സമ്മാനങ്ങള്‍സ്‌പോണ്‍സര്‍ചെയ്തു.





0 Comments