Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കു മുന്‍പില്‍ വിതുമ്പിക്കരഞ്ഞ് ഡോ വന്ദനയുടെ പിതാവ് മോഹന്‍ദാസ്.



മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കു മുന്‍പില്‍ വിതുമ്പിക്കരഞ്ഞ് ഡോ വന്ദനയുടെ പിതാവ് മോഹന്‍ദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. ഭരണത്തിലുള്ള ചിലര്‍ ആവശ്യമില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞു. അത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  ഒരു കസേര എങ്കിലും എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ ? പിന്നെ എന്തിനാണ് പോലീസ് എന്നും മോഹന്‍ദാസ് മുന്‍ മന്ത്രിയോട് ചോദിച്ചു. വന്ദനയെ ഡോക്ടര്‍ ആക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. മൂന്ന് മാസം കൂടി കഴിഞ്ഞിരുന്നങ്കില്‍ അവള്‍ ഞങ്ങള്‍ക്കരികിലേക്ക് വരുമായിരുന്നു. കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് കാണുന്നില്ലേയെന്നും ജീവിക്കുവാനും ജോലി ചെയ്യുവാനും കേരളത്തില്‍ സാഹചര്യമില്ലാത്തതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇങ്ങനെ ആയാല്‍ ആരെങ്കിലും കേരളത്തില്‍ നില്‍ക്കുമോ എന്നും മോഹന്‍ദാസ് നിറകണ്ണുകളോടെ കെ.കെ ഷെലജ ടീച്ചറോട് ചോദിച്ചു.





Post a Comment

0 Comments