Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു



സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍  സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ജനകീയ  കൂട്ടായ്മ സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡണ്ട് കെ എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫോറം താലൂക്ക് പ്രസിഡണ്ട് യു. ഐസക്ക് അധ്യക്ഷനായിരുന്നു. ഇതോടെനുബന്ധിച്ചു നടന്ന പ്രതിഭാ സംഗമം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി  പ്രതിഭകളെയും കര്‍ഷകരെയും മികച്ച പിടിഎ അംഗങ്ങളെയും ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈനി തോമസ്, പഞ്ചായത്ത് അംഗം ചാക്കോ മത്തായി, ഫോറം  സംസ്ഥാന സമിതി അംഗം ഷീലാ ദിലീപ്, താലൂക്ക് സെക്രട്ടറി വിനോദ് തുമ്പുങ്കല്‍, മനീഷ ഗോപാല്‍, ഇന്ദു രാജേഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments