Breaking...

9/recent/ticker-posts

Header Ads Widget

എംഡിഎംഎയുമായിയുമായി യുവാവ് പിടിയിലായി



എംഡിഎംഎയുമായി യുമായി യുവാവ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. നാല് ഗ്രാം അതിമാരകമായ മയക്കു മരുന്നായ എംഡിഎംഎയും ഇയാളുടെ കയ്യില്‍ നിന്ന് കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ അണക്കര വില്ലേജില്‍ ചേറ്റുകുഴി കരയില്‍ കുന്നത്ത് മറ്റം വീട്ടില്‍ ആന്റണി മകന്‍ അഷീഷ് ആന്റണി ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കൊച്ചിയില്‍ കടലില്‍ നിന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു പിടിച്ച ഗണത്തില്‍പ്പെട്ട മയക്കുമരുന്നാണ് കണ്ടെടുത്തത്. 25000 രൂപ വിപണി വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ഇയാള്‍ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ഒരു ആഴ്ച നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതി പിടിയിലായത് . വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര സീരിയല്‍ പ്രവര്‍ത്തകരാണ് എന്ന് പറഞ്ഞ്  പരിചയപ്പെടുകയും, പിന്നീട്  എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കറുകച്ചാല്‍ നെടുങ്കുന്നത്ത് വച്ച് കൈമാറാമെന്ന് അറിയിച്ച് സ്ഥലത്ത്  കാത്ത് നില്‍ക്കുമ്പോഴാണ്  പിടിയിലാകുന്നത്.  18 നും, 23 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നതിനാല്‍ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കല്‍ നിന്നും എംഡിഎംഎ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ്  ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ് കെ ആര്‍, വിനോദ് കെ.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോള്‍ എം.വി, അനില്‍ കെ.കെ എന്നിവരാണ്   പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.




Post a Comment

0 Comments