സമഗ്ര ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല അധ്യാപക സംഗമം കിടങ്ങൂര്‍ LPB സ്‌കൂളില്‍ സമാപിച്ചു. 4 ദിവസമായി നടന്നു വന്ന സംഗമത്തില്‍ ജില്ലയിലെ 13 BRC കളില്‍ നിന്നുള്ള 52 അധ്യാപകരാണ് പങ്കെടുത്തത്. പഠനോപകരണ ശില്പശാല, രചനോത്സവം, ബാലാവകാശ സംരക്ഷണം, വായനോത്സവം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച്നടന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്‍, എ.ഇ.ഒ ശ്രീജ ഗോപാല്‍, ഡി.പി.ഒ മാരായ ധന്യ പി വാസു, ആശാ ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പില്‍ സംസാരിച്ചു. കെ.വി പ്രമോദ്, സൂര്യ സി, വിന്‍സി റ്റി, മേരി എലിസബത്ത് തുടങ്ങിയവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്കി.





0 Comments