രാമപുരത്ത് എസ്‌ഐ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്‌ഐ ജോബി ജോര്‍ജ് മരിച്ചത്. രാത്രി പട്രോളിങ്ങിനിടെയാണ് ജോബി ജോര്‍ജ്ജ് അപകടത്തില്‍പെട്ടത്. ചീട്ടുകളി സംഘത്തിന്റെ ബഹളം അസഹനീയമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായാണ് ജോബിയും മറ്റൊരു പോലീസുകാരനും ഇവിടെയെത്തിയത്. വിളിച്ചിട്ട് വാതില്‍ തുറക്കാതായതോടെ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുമ്പോള്‍ എസ്‌ഐ നിലതെറ്റി പിന്നോട്ട് വീഴുകയായിരുന്നു. കെട്ടിടത്തില്‍നിന്നു വീണ് പരുക്കേറ്റ എസ്‌ഐയെ പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് പുലര്‍ച്ചെയോടെയാണ്മരിച്ചത്. 52കാരനായ ജോബി പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ്. 2021 ഡിസംബര്‍ മുതലാണ് ജോബി രാമപുരം സ്റ്റേഷനില്‍ ജോലി ആരംഭിച്ചത്.


.webp)


0 Comments