Breaking...

9/recent/ticker-posts

Header Ads Widget

ചലച്ചിത്ര നടന്‍ സുരേഷ് ഗോപി ഡോ. വന്ദനയുടെ വീട്ടിലെത്തി



ചലച്ചിത്ര നടന്‍ സുരേഷ് ഗോപി, കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കൊല്ലപ്പെട്ട കടുത്തുരുത്തി മുട്ടുച്ചിറയിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മകന്‍ മാധവും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. നിര്‍ഭയമായി ജീവിക്കുവാന്‍ സമൂഹത്തില്‍ വലിയ ശുദ്ധികലശം ആവശ്യമാണെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. ഡോക്ടര്‍ വന്ദനയെ അക്രമി കൊലപ്പെടുത്തിയതിലൂടെ ഉണ്ടായ കുടുംബത്തിന്റെ നഷ്ടം, നികത്താനാവാത്തതായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് കാരണമാകുന്ന  ഉത്പന്നങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ച ചെയ്യണമെന്നും  സമൂഹം കൂട്ടായി ഇതിനെതിരെ ചിന്തിക്കണം എന്നും സുരേഷ്ഗോപിപറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി കെ ജയശ്രീ, മള്ളിയൂര്‍ പരമേശ്വരം മള്ളിയൂര്‍ ദിവാകരന്‍ തിരുമേനി എന്നിവരും വന്ദനയുടെ പിതാവ് മോഹന്‍ദാസുമായി നടത്തി ആശ്വസിപ്പിച്ചു. ഏക മകളെ നഷ്ടമാക്കിയതിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദന വാര്‍ഡ് സ്ഥാപിക്കുന്നതിനമ അര്‍ത്ഥമില്ലന്ന് പിതാവ് മോഹന്‍ദാസ്  പറഞ്ഞു. 




Post a Comment

0 Comments