തടത്തില്‍ ഫൈനാന്‍സ് കിടങ്ങൂര്‍ സെന്റ് മേരീസ് HSSന് സമീപമുള്ള തടത്തില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. 22 വര്‍ഷമായി കിടങ്ങൂരില്‍ പ്രവര്‍ത്തിച്ചു വന്ന തടത്തില്‍ റബ്ബര്‍ വ്യാപാര സ്ഥാപനം ഫൈനാന്‍സ് മേഖലയിലേക്ക് ചുവടുമാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ Mp നിര്‍വഹിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു , പാമ്പാടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ , പൂതമന ബ്ലോക് പഞ്ചയത്തംഗം Dr. മേഴ്‌സി ജോണ്‍ , പഞ്ചായത്തംഗം കുഞ്ഞുമോള്‍ ടോമി , വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വര്‍ണ്ണപ്പണയ വായ്പയും പണയത്തിലിരിക്കുന്ന സ്വര്‍ണം തിരികെയെടുത്ത് വില്‍ക്കാനും പുതിയ സ്ഥാപനത്തില്‍ സൗകര്യമുള്ളതായി ജോസ്തടത്തില്‍പറഞ്ഞു.


.webp)


0 Comments