വിലക്കുറവും ഗുണമേന്മയുമുള്ള ബാഗുകളുടെ വിപുലമായ ശേഖരവുമായി തെക്കെക്കര ബാഗ് ബസാര്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. എംസി റോഡില്‍ ഏറ്റുമാനൂര്‍ VKB ജംഗ്ഷനു സമീപം ബാഗ് ബസാറിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് അന്ന രാജന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, ടോം ജോസഫിന് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ES ബിജു, നഗരസഭാ കൗണ്‍സിലര്‍ ഉഷാ സുരേഷ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് NP തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടുപതിറ്റാണ്ടു കാലത്തെ സേവന പാരമ്പര്യമുള്ള തെക്കെക്കര ഫുട് വെയെഴ്‌സിന്റ സഹോദര സ്ഥാപനമാണ് തെക്കെക്കര ബാഗ് ബസാര്‍ . ബാഗുകള്‍, ട്രോളി ബാഗുകള്‍, ജായ്കറ്റുകള്‍, ഗ്‌ളൗസുകള്‍, ഷൂ തുടങ്ങിയ യാത്ര ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികളുടെ വിപുലമായ ശേഖരമാണ് മിതമായ നിരക്കുകളൊടെ ബാഗ് ബസാറില്‍ നിന്നുംലഭ്യമാവുന്നത്.





0 Comments