Breaking...

9/recent/ticker-posts

Header Ads Widget

ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു



ടോറസ് ലോറിയുടെ അടിയിലേക്ക് വീണ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡില്‍ കോട്ടയം സംക്രാന്തി ജംഗ്ഷനില്‍  12.30 ഓടെയാണ്  സംഭവം. സിപിഎം നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി എം.എസ് ഷാജിയാണ് അപകടത്തില്‍ നിന്ന് നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. ടോറസ് സംക്രാന്തി ജംഗ്ഷനില്‍ നിന്ന് പേരൂര്‍ റോഡിലേയ്ക്ക് പെട്ടന്ന് തിരിഞ്ഞപ്പോള്‍ ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇദ്ദേഹം ലോറിക്കടിയില്‍ പെടുകയായിരുന്നു. ബൈക്ക് ടോറസ് ലോറിയുടെ പിന്‍ചക്രങ്ങള്‍ക്ക് അടിയില്‍ പെട്ടു കേടുപാടുകള്‍ ഉണ്ടായി. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments