സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ സമ്മേളനത്തിനായി പാലാ ളാലം ജംഗ്ഷനില്‍ റോഡ് കയ്യേറി പന്തലിട്ടതിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പി.ഡബ്ല്യൂ.ഡി ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. എല്‍ഡിഎഫ് നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് അധികാരികള്‍ കാവല്‍ നില്‍ക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പന്തല്‍ വൈകുന്നേരത്തോടെ പൊളിച്ചു മാറ്റുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.





0 Comments