പ്രതികളെ പേടിച്ച് തിരിഞ്ഞോടുന്ന പോലീസാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കിഴിലുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. വയലന്റ് ആകുന്ന പ്രതികളെ കീഴ്‌പ്പെടുത്തുവാനുള്ള ആയുധമുള്ള പോലീസ് തിരിഞ്ഞോടി വന്ദനയെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞ് നീതിപുലര്‍ത്തുകയാണ് വേണ്ടതെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിന് സമീപം വന്ദനയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ: ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, വി.ജെ.ലാലി, പ്രിന്‍സ് ലൂക്കോസ്, തോമസ് കല്ലാടന്‍, പി.എം.സലിം, രാഹുല്‍ മറിയപ്പള്ളി, ഷൈനി ഫിലിപ്പ്, ജോസുകുട്ടി നെടുമുടി, ജാന്‍സി ജേക്കബ്, ഇട്ടി അലക്‌സ്, ഡിജു സെബാസ്റ്റ്യന്‍, ബിനു കോയിക്കല്‍ ,ടോം ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിണറായി വിജയന്റെയും വീണ ജോര്‍ജ്ജിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു.





0 Comments