Breaking...

9/recent/ticker-posts

Header Ads Widget

ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആദരം



2022-23 സാമ്പത്തിക വര്‍ഷം 100 ശതമാനം പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്  ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആദരം. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ.വി ബിന്ദുവില്‍ നിന്നും ഉഴവൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ്  ജോണിസ് പി സ്റ്റീഫന്‍ , വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മെമ്പര്‍മാരായ ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍, മേരി സജി, ബിനു ജോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 100 ശതമാനം ഫണ്ടുകളും  ചെലവഴിച്ച പഞ്ചായത്തുകളെ  ആദരിക്കുന്നതിന്  വേണ്ടി വിളിച്ചുചേര്‍ത്ത ഡി.പി.സി  യോഗത്തിലാണ്  ഗ്രാമപഞ്ചായത്തിന് ആദരവ് ലഭിച്ചത്. 13 പഞ്ചായത്തുകള്‍ ആണ് ജില്ലയില്‍ 100 ശതമാനം പദ്ധതി നിര്‍വഹണം നടത്തിയത്. പ്ലാന്‍ ഫണ്ട് 100 ശതമാനം ആക്കി എന്നതിനപ്പുറം അതിലെ എല്ലാ ഫണ്ടുകളും (പട്ടികജാതി ഫണ്ട്, പട്ടികവര്‍ഗ്ഗ ഫണ്ട്, ജനറല്‍ ഫണ്ട്, സി എഫ്‌സി -ബേസിക് ,റ്റൈഡ് ) 100 ശതമാനം പൂര്‍ണ്ണമായും ചെലവഴിച്ച ജില്ലയിലെ ഏക  പഞ്ചായത്താണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് എന്നും ആയതിന് പഞ്ചായത്തിലെ   ജനപ്രതിനിധികളേയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യുഅറിയിച്ചു.




Post a Comment

0 Comments