Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ പഞ്ചായത്ത് ചാത്തന്‍കുളം വാര്‍ഡില്‍ വനിതാ വിശ്രമ കേന്ദ്രം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു



സംവരണമില്ലാതെ തന്നെ കൂടുതല്‍ വനിതകള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍, മാത്രമേ സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാവുകയുള്ളൂ എന്ന് തോമസ് ചാഴികാടന്‍ എം.പി. മീനച്ചില്‍ പഞ്ചായത്ത് ചാത്തന്‍കുളം വാര്‍ഡില്‍ വനിതാ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍  രാജേഷ് വാളിപ്ലാക്കലും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരിയും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 26 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടായിരത്തി ഇരുന്നൂറ് ചതുരശ്ര അടിയിലാണ് വനിതാവിശ്രമ കേന്ദ്രം പണിതീര്‍ത്തിരിക്കുന്നത്. ചാത്തന്‍കുളം വാര്‍ഡില്‍ സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍ ഇല്ലാതിരുന്നത് മൂലം പഞ്ചായത്ത്തല യോഗങ്ങള്‍ ചേരുന്നതിനും, ഗ്രാമസഭകള്‍ നടത്തുന്നതിനും സൗകര്യമില്ലായിരുന്നു. ഇപ്പോള്‍ അതിന് ശാശ്വതപരിഹാരം ആയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍ എം.പി വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരി, അഡ്വ.ജോസ് ടോം, എ.കെ.ചന്ദ്രമോഹന്‍, കെ.പി.ജോസഫ്, രാജന്‍ കൊല്ലംപറമ്പില്‍, ബിനോയ് നരിതൂക്കില്‍, ബിജു ഇ.സി, മാത്യു നരിതൂക്കില്‍, ടോബി തൈപ്പറമ്പില്‍, ജെസ്സി ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ സജോ പൂവത്താനി, ലിസ്സമ്മ ഷാജന്‍, ലിന്‍സി മാര്‍ട്ടിന്‍, ബിജു ജേക്കബ്, ബിന്ദു ശശികുമാര്‍, നളിനി ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments