Breaking...

9/recent/ticker-posts

Header Ads Widget

മൂര്‍ഖന്‍ പാമ്പിനെയും, 25 കുഞ്ഞുങ്ങളെയും വാവ സുരേഷ് സാഹസികമായി പിടികൂടി.



മൂര്‍ഖന്‍ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷ്  സാഹസികമായി പിടികൂടി. കടുത്തുരുത്തി പാലകരയില്‍ തെക്കേടത്ത് പുരയിടത്തിലെ വാഴത്തോട്ടത്തിലാണ് ചൊവ്വാഴ്ച മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും കണ്ടത്. ആശങ്കയിലായ വീട്ടുകാര്‍ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് വാവ സുരേഷ് സ്ഥലത്തെത്തിയത്. പറമ്പിലെ മാളത്തിനുള്ളില്‍ ഒളിച്ച മൂര്‍ഖനെയും കുഞ്ഞുങ്ങളെയും സാഹസികമായി പിടി കൂട്ടുകയായിരുന്നു വാവ സുരേഷ്.  രാത്രിയുടെ പരിമിതികള്‍ വകവെയ്ക്കാതെ വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ തൂമ്പ കൊണ്ട് മാളം തെളിച്ചെടുത്ത് മൂര്‍ഖനെയും കുഞ്ഞുങ്ങളെയും പിടിച്ചെടുക്കുന്നത് കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. പിടിച്ചെടുത്ത പാമ്പിനെയും, കുഞ്ഞുങ്ങളെയും വനത്തില്‍ തുറന്നു വിടുമെന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാമ്പുകളുടെ തോഴനായ വാവ സുരേഷ് നിര്‍ഭയം പാമ്പുകളെ പിടികൂടിയത് പാലകര നിവാസികള്‍ അമ്പരപ്പോടെയാണ് കണ്ടു നിന്നത്.





Post a Comment

0 Comments