Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടി



പാലായില്‍ വയോമിത്രം വാര്‍ഷികാഘോഷം നിറവ് 2023 മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടന്നു. നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മാണി C കാപ്പന്‍ MLA നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു. DySP AJ തോമസ് മുഖ്യാതിഥിയായിരുന്നു.  മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. ബിനു പുള്ളിക്കകണ്ടം,  കൗണ്‍സിലര്‍മാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, മായാ രാഹുല്‍, സിജി ടോണി, ഷീബാ ജിയോ , മരിയാ സദനം ഡയറക്ടര്‍  സന്തോഷ്, വയോമിത്രം ജില്ലാ കോഡിനേറ്റര്‍ ജോജിമോന്‍, ചിന്നമ്മ ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോവിന്ദ് ആര്‍, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം എന്നിവര്‍  പങ്കെടുത്തു. വയോമിത്രം പദ്ധതി അംഗങ്ങളായ മുതിര്‍ന്ന പൗരന്മാര്‍ വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു.




Post a Comment

0 Comments