ഡോ. വന്ദന ദാസ് അക്രമിയുടെ കൊലക്കത്തിയ്ക്കിരയായ സംഭവത്തില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാത്രി മുഴുവന്‍ അക്രമവുമായി നടന്നയാളെ യാതൊരു സുരക്ഷയുമില്ലാതെ ഡോക്ടര്‍മാരുടെ അടുത്തേയ്ക്ക് വിടുകയായിരുന്നു. ADGP പറഞ്ഞതും F1R ഉം വ്യത്യസ്തമാണ്. അക്രമി വാദിയാകുന്നതെങ്ങനെയെന്നും വി.ഡി സതീശന്‍ ചോദിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടികളുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.





0 Comments