ഞീഴൂര്‍ പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി അംഗന്‍വാടികളില്‍ വാട്ടര്‍ ഡിസ്‌പെന്‍സറും വാട്ടര്‍ ബോട്ടിലുകളും വിതരണം ചെയ്തു. കൂടാതെ ജല സംരക്ഷണ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത നെയിം സ്ലിപ്, ടൈം ടേബിള്‍ കാര്‍ഡ് എന്നിവയും വിതരണം ചെയ്തു. ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ സുഷമ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാട്ടര്‍ അതോറിറ്റിയുടെയും നിര്‍വഹണ സഹായ ഏജന്‍സിയായ ജ്യോതി ജീവപൂര്‍ണ ട്രസ്റ്റിന്റെയും അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ത്രേസ്യാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍മാരായ ശ്രീലേഖ മണിലാല്‍, തോമസ് പനയ്ക്കല്‍, ലില്ലിക്കുട്ടി മാത്യു, അംഗന്‍വാടി ടീച്ചര്‍ അന്നമ്മ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജല്‍ ജീവന്‍ മിഷന്‍ ടീം ലീഡര്‍ പി ജെ വര്‍ക്കി, പോള്‍സണ്‍ കൊട്ടാരത്തില്‍ , കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സജിമോള്‍ ജോസഫ്, ജോയ്‌സ് മാത്യു, ആഷാ വര്‍ഗീസ്, സൗമ്യാ സജീവന്‍ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.


.webp)


0 Comments