പാലാ രാമപുരം റോഡില്‍ സിവില്‍ സ്റ്റേഷന് എതിര്‍വശം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടിയൊഴുകുന്നു. ജലവിതരണ പൈപ്പ് ലൈനിലെ തകരാര്‍ മൂലം വെള്ളം ശക്തിയായി ഒഴുകുന്നതു മൂലം റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ചെളിതെറിക്കുന്നത് കാല്‍ നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയുമാണ് ഏറെ വിഷമിപ്പിക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിയും വെള്ളവും തെറിക്കുന്നത് ഇതുവഴി കടന്നുപോകുന്ന വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ളവരെ വിഷമിപ്പിക്കുകയാണ്. നഗരമധ്യത്തില്‍ ജലം പൊട്ടിയൊഴുകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ്ആവശ്യമുയരുന്നത്.
.


.webp)


0 Comments