ചേതന യോഗ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യോഗാധ്യാപകര്‍ക്കായി മൂന്ന് ദിവസത്തെ പഠനക്യാമ്പിന് ഭരണങ്ങാനത്ത് തുടക്കമായി. ഭരണങ്ങാനം ഓശാന മൗണ്ടില്‍ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.ചേതന യോഗ ജില്ലാ പ്രഡിഡന്റ് വി.പി ലാലുമോന്‍ അധ്യക്ഷനായിരുന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല മുഖ്യ പ്രഭാഷണ നടത്തി. ജില്ലാ സെക്രട്ടറി സി.കെ ഹരിഹരന്‍ ,ജില്ലാ ജോ. സെക്രട്ടറി കെ.റ്റി സുഗുണന്‍, സംസ്ഥാന യോഗ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാലകൃഷ്ണസ്വാമി, സംസ്ഥാന ജോ.സെക്രട്ടറി കെ.റ്റി കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. അറുപതോളം യോഗാധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.





0 Comments