Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹദീപം പദ്ധതിയിലൂടെ 25 സ്‌നേഹവീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിയിലൂടെ 25  സ്‌നേഹവീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, എലിക്കുളം പഞ്ചായത്തുകളിലെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടു നിര്‍മ്മിച്ച നല്‍കുന്നത്.  അഞ്ച് സ്‌നേഹവീടുകളുടെ താക്കോല്‍ ദാനവും, സ്‌നേഹദീപത്തിലെ സുമനസ്സുകളെ ആദരിക്കല്‍ ചടങ്ങും ജൂണ്‍ 21 ബുധനാഴ്ച കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന്  സ്‌നേഹദീപം  ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments