Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റിലും മല്‍സരിക്കും



അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി  എല്ലാ സീറ്റിലും മത്സരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് പാര്‍ട്ടി മുഴുവന്‍ സീറ്റിലും മത്സരിക്കുന്നത്. സംസ്ഥാനത്താകെയുള്ള മുന്നേറ്റത്തിന് അതിരമ്പുഴയില്‍ തുടക്കമിടുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്തിന്റ സമഗ്ര വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട്  കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഗുണകരമാകുന്ന  പത്തിന കര്‍മ്മ പരിപാടിയാണ് AAP തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് കുര്യന്‍ പ്ലാംപറമ്പില്‍ ,പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ ജോര്‍ജ് തോട്ടത്തില്‍,ജോയി ചാക്കോ മുട്ടത്തുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments