Breaking...

9/recent/ticker-posts

Header Ads Widget

തേക്കുമരത്തിന്റെ തൈലാധിവാസം ശനിയാഴ്ച നടക്കും



ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്കായി മുറിച്ച തേക്കുമരത്തിന്റെ തൈലാധിവാസം ശനിയാഴ്ച നടക്കും. രാവിലെ 9 30 ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്തില്‍ കലശപൂജയും തുടര്‍ന്ന് എണ്ണത്തോണിയില്‍ എണ്ണ പകരുന്ന ചടങ്ങും നടക്കും. ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എള്ളെണ്ണയാണ് തൈലാധി വാസത്തിനായി തയ്യാറാക്കിയിരിക്കുന്നത്. തൈലാധിവാസ ചടങ്ങില്‍ പ്രശസ്ത മേളവിദഗ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മുഖ്യതിഥിയായിരിക്കും. വൈകിട്ട് 4 ന് ക്ഷേത്രത്തിലെത്തുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് ക്ഷേത്രഗോപുരത്തില്‍  സ്വീകരണം നല്‍കും. എണ്ണത്തോണിയില്‍ അദ്ദേഹം എണ്ണ പകരും. ആദരിക്കല്‍ ചടങ്ങും നടക്കും. കലാമണ്ഡലം പുരുഷോത്തമന്റെ പ്രമാണത്തില്‍ പഞ്ചാരിമേളവും നടക്കും. തേക്കുമരം ഒരു വര്‍ഷം എണ്ണത്തോണിയില്‍ സൂക്ഷിച്ച ശേഷം ധ്വജപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍പറഞ്ഞു. കൊടിമരത്തിന്റെ ശില്ലി പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് 32 ഇനം ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് തൈലാധി വാസത്തിനുള്ള എണ്ണതയ്യാറാക്കിയത്.




Post a Comment

0 Comments