Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം



അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ അംഗന്‍വാടി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സ് വര്‍ഗ്ഗീസ്, അന്നമ്മ മാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസീന സുധീര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരി പ്രകാശ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ്, ഐ. സി. ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.  അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിനായി 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ സെബാസ്റ്റ്യന്‍ തറപ്പേലിനെആദരിച്ചു.




Post a Comment

0 Comments