അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം st. അലോഷ്യസ് LP സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉത്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി .വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം പാഠനൊപകരണങ്ങള്‍ വിതരണം ചെയ്തു. ഒന്നിച്ചു പിറന്ന മൂവര്‍ സംഘത്തെ പ്രത്യേകം വരവ്റ്റു.ഹെഡ്മിസ്‌ട്രേസ് സുനിമോള്‍ കെ. തോമസ്, pta പ്രസിഡന്റ് ശ്രീകാന്ത് കെ. എസ്, എബ്രഹാം ഫിലിപ്പ്, ഷാനി സനൂപ്, dr. മാമ്മന്‍ പി ചെറിയാന്‍, അശ്വനി. പി തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments