അതിരമ്പുഴ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നതായി സഹകരണ ജനാധിപത്യ മുന്നണി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ബാങ്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നും വോട്ട് ചെയ്യുവാന്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണമെന്നുമുള്ള വ്യാജ പ്രചരണം ആണ് നിലവിലുള്ള ഭരണസമിതി നടത്തുന്നത്. കോടതിവിധിയുടെ ഒരു രേഖയും ഔദ്യോഗികമായി പുറത്തു വിടുവാന്‍ നിലവിലെ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു കോടതി വിധി ഉണ്ടെങ്കില്‍ അതിരമ്പുഴ സഹകരണ ബാങ്കിലെ എല്ലാ സഹകാരികളിലേക്കും എത്തിക്കുവാന്‍ എന്ത് മാര്‍ഗ്ഗമാണ് നിലവിലെ ഭരണസമിതി സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കണമെന്നും സഹകരണ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ അതിരമ്പുഴയിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും സഹകരണ ജനാധിപത്യമുന്നണി അഭ്യര്‍ത്ഥിച്ചു. സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ അതിരമ്പുഴയില്‍ നല്‍കുവാന്‍ അധികാരത്തില്‍ ഇരുന്ന ബാങ്ക് സമതിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ജാള്യത മറച്ചുവയ്ക്കുവാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ആണ് നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പാനല്‍ ശ്രമിക്കുന്നതെന്നും സഹകരണ ജനാധിപത്യമുന്നണി പറയുന്നു. പത്ര സമ്മേളത്തില്‍, പി.എന്‍. സാബു, ബൈജു മതിരമ്പുഴ, മുരളി തകടിയേല്‍, റ്റി വി. തങ്കച്ചന്‍,മണി അമ്മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments