Breaking...

9/recent/ticker-posts

Header Ads Widget

അറുപത്തിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ ചികില്‍സാ പിഴവെന്ന് പരാതി.



വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറുപത്തിമൂന്നുകാരന്‍ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവെന്ന്  കുടുംബത്തിന്റെ പരാതി. തലച്ചോറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കിയെന്നും  ഒരു പകല്‍ മുഴുവന്‍ മരുന്നുകള്‍ നല്‍കിയില്ലെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച് വൈക്കം ഇടയാഴം സ്വദേശിയായ ഗോപിനാഥന്‍ നായരുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ഗോപിനാഥന്‍ നായര്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റത്. ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വകുപ്പില്‍ തലച്ചോറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഗുരുതരമായ ശസ്ത്രക്രിയയായിരുന്നിട്ടും ഗോപിനാഥന്‍ നായരുടെ ആരോഗ്യ നില മെച്ചപ്പെടും മുമ്പ് ആശുപത്രിയില്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കിയെന്ന് കുടുംബം പറയുന്നു. ഇന്നലെ ആശുപത്രി ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ഗോപിനാഥന്‍ നായര്‍ക്ക് ഒരു പകല്‍ മുഴുവന്‍ മരുന്നുകളൊന്നും നല്‍കാതെ വാര്‍ഡില്‍ കിടത്തുകയായിരുന്നെന്നും പരാതിയുണ്ട്.  സന്ധ്യയോടെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഗോപിനാഥന്‍ നായര്‍  ഇന്ന് പുലര്‍ച്ചെ വൈക്കം താലൂക്ക് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ആരോഗ്യമന്ത്രി ഉള്‍പ്പെടെ ഉളളവര്‍ക്ക് ഇമെയില്‍ മുഖേനയാണ് കുടുംബം പരാതി നല്‍കിയത്.




Post a Comment

0 Comments