ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 20 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കോളേജിലും, പുലിയന്നൂര്‍ ആശ്രമം LP സ്‌കൂളിലും ഫലവൃക്ഷോദ്യാനം വച്ച് പിടിപ്പിക്കും. ഉദ്യാനത്തില്‍ റമ്പൂട്ടാന്‍, മാവ്, പ്ലാവ്, മംഗോസ്റ്റിന്‍, അബിയൂ, ലോംഗന്‍, വെള്ള ഞാവല്‍ തുടങ്ങി 75 ഓളം ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. കോളേജിലെ ആദ്യ വ്യക്ഷത്തൈ, കോളേജ് മാനേജരും, പാലാ രൂപതാ വികാരി ജനറാളുമായ റവ.ഫാ.ജോസഫ് തടത്തിലും , സ്‌കൂളിലെ ആദ്യ ഫലവൃക്ഷം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി എലിസബത്ത് ജോസഫും നട്ടുപിടിപ്പിച്ചു. സെന്റ് തോമസ് ഓര്‍ഗാനിക് ഫ്രൂട്ട് ഗാര്‍ഡന്‍ എന്ന് പേരിലാണ് ഫലവൃക്ഷഉദ്യാനം ഒരുക്കുന്നതെന്ന് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയേഷ് ആന്റണിയും, പ്രൊഫ. റോബേഴ്‌സ് തോമസും പറഞ്ഞു. വിഷരഹിതമായ ഫലങ്ങള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. റവ.ഡോ.ജയിംസ് ജോണ്‍ മംഗലത്തും, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവ്യറും പറഞ്ഞു. കോളേജിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.എസ്.എസിന്റേയും, ഭൂമിത്രസേനാ ക്ലബ്ബിന്റേയും നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് മലിനീകരണം എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരവും സംഘടിപ്പിച്ചു. ആശ്രമം സ്‌കൂളിലെ കുട്ടികള്‍ക്കായി എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് പ്ലാസ്റ്റിക്ക് മാലിന്യനിര്‍മാര്‍ജന ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.





0 Comments