കിടങ്ങൂര്‍ പാലാ റോഡില്‍ ചേര്‍പ്പുങ്കലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കോട്ടയത്ത് നിന്ന് പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പാലായില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍സ്വീകരിച്ചു.





0 Comments