നിയന്ത്രണം വിട്ട ബൈക്കും, കാറും തമ്മില്‍ കൂട്ടിയിടിച്ചു. കട്ടച്ചിറ കിടങ്ങൂര്‍ ബൈപാസ് റോഡില്‍ രാവിലെ ഒന്‍പതു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ബൈക്ക് യാത്രികനും കാര്‍ യാത്രികരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിനിടയാക്കിയ ബൈക്ക് യാത്രികന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസും, ഹൈവേയില്‍ പരിശോധന നടത്തിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.





0 Comments