Breaking...

9/recent/ticker-posts

Header Ads Widget

ലോക രക്തദാനദിനം ആചരിച്ചു.



ബി.വി.എം ഹോളി ക്രോസ്സ് കോളേജ് റെഡ് റിബ്ബണ്‍ ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ്,പാലാ മരിയല്‍ മെഡിക്കല്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക രക്തദാനദിനം ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് ബി.വി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അദ്ധ്യാപകര്‍, എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ്, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മരിയന്‍ മെഡിക്കല്‍ സെന്ററില്‍  രക്തദാനം നിര്‍വ്വഹിച്ചു. ബി.വി.എം ഹോളി ക്രോസ്സ് കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡിപ്പാര്‍ട്‌മെന്റ് മേധാവി ദീപാ ബാബു, അധ്യാപകരായ സജോ ജോയ്,  ജിബിന്‍ അലക്‌സ്, ഹോസ്പിറ്റല്‍ പി.ആര്‍.ഒ. വിഷ്ണു മുരളീധരന്‍, സി.പ്രിന്‍സി, സി. മരീനാ,  എന്നിവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments