ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ജൂണ്‍ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി സഹകരണ ജനാധിപത്യ മുന്നണി ആരോപിച്ചു. ചില ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ ബാങ്ക് രജിസ്റ്ററില്‍ കള്ള ഒപ്പിട്ട് കാര്‍ഡുകള്‍ അംഗങ്ങളുടെ വീടുകളിലെത്തിച്ചു നല്‍കിയതായി സഹകരണ ജനാധിപത്യ മുന്നണി ആരോപിക്കുന്നു. പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവര്‍ക്കും കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ബാങ്കില്‍ നേരിട്ടെത്തി കാര്‍ഡ് കൈപ്പറ്റിയവര്‍ക്കു മാത്രമാണ് വോട്ടുചെയ്യാന്‍ അര്‍ഹതയെന്നും സഹകരണ ജനാധിപത്യ മുന്നണി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ മനോജ് മാത്യു ചെറുവള്ളി, റ്റി.ആര്‍ ശിവദാസ്, ടോമി മാത്യു എന്നിവര്‍ പങ്കെടുത്തു.





0 Comments