Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യ സഹകരണമുന്നണി വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയതായി യുഡിഎഫ് നേതാക്കള്‍



ജൂണ്‍ 18 ന് നടക്കുന്ന ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്  ജനാധിപത്യ സഹകരണമുന്നണി വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ബാങ്കിനെയും ഭരണ സമിതിയെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ ഓഹരി ഉടമകളും ബാങ്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായെത്തി വോട്ടുരേഖ പ്പെടുത്തണമെന്ന് യുഡിഎഫ് പാനല്‍ ചെയര്‍മാന്‍ ടോമി ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് പോലീസ് സംരക്ഷണവും കള്ളവോട്ടും വ്യാജ വോട്ടും തടയാന്‍ ക്യാമറ നിരീക്ഷണവും ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതായും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടോമി ഫ്രാന്‍സിസ് പൊരിയത്ത്, വിനോദ് ചെറിയാന്‍ വേരനാനി,  അഡ്വ. ജോസ് പ്ലാക്കൂട്ടം, തോമസ് കിഴക്കെക്കര, റിജോ ഒരപൂഴിക്കല്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments